സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണം ഉച്ചയ്ക്ക് 12 മുതല്‍ ; പിങ്ക് കാര്‍ഡുകള്‍ക്കുള്ള സൗജന്യകിറ്റ് വിതരണം ഏഴു വരെ

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വിരല്‍ പതിപ്പിച്ചുള്ള പഞ്ചിങ്ങ് നിര്‍ബന്ധമാക്കിയത്
സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണം ഉച്ചയ്ക്ക് 12 മുതല്‍ ; പിങ്ക് കാര്‍ഡുകള്‍ക്കുള്ള സൗജന്യകിറ്റ് വിതരണം ഏഴു വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണം ഉച്ചയ്ക്ക് 12 മണി മുതലായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാങ്കേതിക തടസ്സം മൂലമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. മെയ് മാസത്തെ റേഷന്‍ വിതരണത്തിന് ബയോമെട്രിക് പഞ്ചിങ്ങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വിരല്‍ പതിപ്പിച്ചുള്ള പഞ്ചിങ്ങ് നിര്‍ബന്ധമാക്കിയത്. ഇ-പോസ് മെഷീനില്‍ വിരല്‍ പതിപ്പിക്കുന്നതിന് മുമ്പ് കാര്‍ഡ് ഉടമ സൈനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

കാര്‍ഡ് ഉടമ നനഞ്ഞ കൈ ഉപയോഗിച്ച് ഇ-പോസ് മെഷീനില്‍ വിരല്‍ അമര്‍ത്തരുത്. കെഎസ്ഡിപിയുമായി സഹകരിച്ച് റേഷന്‍ കടകളില്‍ സാനിറ്റൈസര്‍ എത്തിക്കും. പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ഏഴു വരെ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com