സൗജന്യ ഭക്ഷണ വിതരണം അനുവദിക്കില്ല; അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ സമ്മതിക്കില്ലെന്ന് ഡിജിപി

കേരളാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തു അനുമതി വാങ്ങിയവരെയാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്.
സൗജന്യ ഭക്ഷണ വിതരണം അനുവദിക്കില്ല; അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ സമ്മതിക്കില്ലെന്ന് ഡിജിപി

തിരുവനന്തപുരം: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സ്വീകരണം നല്‍കാന്‍ ആരേയും അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സൗജന്യ ഭക്ഷണവിതരണവും അനുവദിക്കില്ല. നാട്ടിലേയ്ക്ക് എത്തുന്ന മലയാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ നിയുക്തരായ ഉദ്യോഗസ്ഥരെ മാത്രമേ അതിര്‍ത്തികളില്‍ അനുവദിക്കൂയെന്നും അദ്ദേഹം പറഞ്ഞു. 

കേരളാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തു അനുമതി വാങ്ങിയവരെയാണ് അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത്. അതിര്‍ത്തികളില്‍ സ്‌ക്രീനിങ് നടത്തിയാണ് ഇവരെ പ്രവേശിപ്പിക്കുന്നത്. 

166263 പേരാണ് ഇന്നലെവരെ നാട്ടിലെത്താനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. കര്‍ണാടകയില്‍ 55188, തമിഴ്‌നാട് 50863 മഹാരാഷ്ട്രയില്‍ 22515 എന്നിങ്ങനെയാണ് കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com