14 ദിവസത്തെ ക്വാറന്റീന്‍ ലംഘിച്ച്‌ കാസര്‍കോട്‌ കളക്ടര്‍, ഏഴ്‌ ദിവസം പിന്നിടുന്നതിന്‌ മുന്‍പ്‌ ഓഫീസിലെത്തി, വിമര്‍ശനം

ക്വാറന്റീനില്‍ പ്രവേശിച്ച്‌ ഏഴ്‌ ദിവസം പോലും പിന്നിടുന്നതിന്‌ മുന്‍പ്‌ കാസര്‍കോട്‌ കളക്ടര്‍ ഡോ ഡി സജിത്‌ ബാബു ഓഫീസിലും, തലപ്പാടിയിലെ സംസ്ഥാന അതിര്‍ത്തിയിലുമെത്തി
14 ദിവസത്തെ ക്വാറന്റീന്‍ ലംഘിച്ച്‌ കാസര്‍കോട്‌ കളക്ടര്‍, ഏഴ്‌ ദിവസം പിന്നിടുന്നതിന്‌ മുന്‍പ്‌ ഓഫീസിലെത്തി, വിമര്‍ശനം


കാസര്‍കോട്:‌ കോവിഡ്‌ ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട്‌ കളക്ടര്‍ ക്വാറന്റീന്‍ ലംഘിച്ചത്‌ വിവാദമാവുന്നു. ക്വാറന്റീനില്‍ പ്രവേശിച്ച്‌ ഏഴ്‌ ദിവസം പോലും പിന്നിടുന്നതിന്‌ മുന്‍പ്‌ കാസര്‍കോട്‌ കളക്ടര്‍ ഡോ ഡി സജിത്‌ ബാബു ഓഫീസിലും, തലപ്പാടിയിലെ സംസ്ഥാന അതിര്‍ത്തിയിലുമെത്തി.

കളക്ടറുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്‌ ആയതിനെ തുടര്‍ന്നാണ്‌ അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചതെന്ന്‌ ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍ ആര്യോഗ്യ വകുപ്പ്‌ നിഷ്‌കര്‍ശിക്കുന്ന ക്വാറന്റീന്‍ വ്യവസ്ഥകളുടെ ലംഘനമാണ്‌ ഇതെന്നാണ്‌ വിമര്‍ശനം ഉയരുന്നത്‌. സംസ്ഥാനത്ത്‌ ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന്‌ നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

മാധ്യമപ്രവര്‍ത്തകനുമായി ഏതാനും മണിക്കൂര്‍ മാത്രം സമ്പര്‍ക്കത്തിലായ കളക്ടറെ ലോ റിസ്‌ക്‌ വിഭാഗത്തിലാണ്‌ ഉള്‍പ്പെടുത്തിയിരുന്നത്‌. ഈ വിഭാഗത്തിലുള്ളവര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നാണ്‌ നിഷ്‌കര്‍ശിക്കുന്നത്‌. അടിയന്തര സാഹചര്യമല്ലെങ്കില്‍ ഇവരുടെ സാമ്പിള്‍ പരിശോധനക്ക്‌ അയക്കാറുമില്ല. ജില്ലാ കളക്ടര്‍ ക്വാറന്റീനില്‍ പ്രവേശിച്ച ദിവസം തന്നെ കളക്ടറുടെ സാമ്പിള്‍ പരിശോധനക്ക്‌ അയച്ചെന്നും, തൊട്ടടുത്ത ദിവസം പരിശോധനാഫലം നെഗറ്റീവ്‌ ആയെന്നും ജില്ലാ ഭരണകൂടം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com