തിരുവാതിര അധ്യാപിക മാലതി ജി മേനോന്‍ അന്തരിച്ചു

മൂവായിരത്തിലേറെ സ്ത്രീകളെ അണിനിരത്തി എറണാകുളത്ത് അവതരിപ്പിച്ച പിന്നല്‍ തിരുവാതിര ചരിത്രമാണ്. ഇത് ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടംപിടിച്ചു
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

കൊച്ചി: തിരുവാതിര നര്‍ത്തകിയും നൃത്താധ്യാപികയുമായ മാലതി ജി മേനോന്‍ അന്തരിച്ചു. പിന്നല്‍ തിരുവാതിരയിലൂടെ ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടംപിടിച്ചിരുന്നു.  

ഹിന്ദി അധ്യാപികയായിരുന്ന ഇവര്‍ 1992ല്‍ പനമ്പിള്ളി നഗര്‍ ഗവ. സ്‌കൂളില്‍നിന്ന് വിരമിച്ച ശേഷമാണ് കലാരംഗത്തേക്ക് കടക്കുന്നത്. പാര്‍വണേന്ദു എന്ന പേരില്‍ തിരുവാതിര സ്‌കൂള്‍ രവിപുരത്ത് ആരംഭിച്ചു. പിന്നല്‍ തിരുവാതിര എന്ന നൂതന കലാരൂപം ഇവര്‍ വികസിപ്പിച്ചെടുത്തു.   മൂവായിരത്തിലേറെ സ്ത്രീകളെ അണിനിരത്തി എറണാകുളത്ത് അവതരിപ്പിച്ച പിന്നല്‍ തിരുവാതിര ചരിത്രമാണ്. ഇത് ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടംപിടിച്ചു.

തിരുവാതിര പഠിപ്പിച്ചുവരവെ ഇടയ്ക്ക, കഥകളി, ചെണ്ട എന്നിവയിലും കൈവച്ചു.  സംഗീതത്തിലും കഥകളിയിലും തിരുവാതിരയിലും  ഒതുങ്ങി നില്‍ക്കുന്നതല്ല ഇവരുടെ കലാസപര്യ. പതിനഞ്ചോളം സിനിമകളിലും അഞ്ച് ലഘു ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. ഡാകിനി എന്ന സിനിമയില്‍ മുഖ്യകഥാപാത്രമായ ഡാകിനിയെ അവതരിപ്പിച്ചതും മാലതി ജി മേനോന്‍ ആണ്. പ്രസിദ്ധ ക്യാന്‍സര്‍ രോഗ ചികില്‍സകന്‍ ഡോ. പി വി ഗംഗാധരനെ സംബന്ധിച്ചു തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com