പിണറായി കേരളം കണ്ട ഏറ്റവും വലിയ ധിക്കാരിയായ മുഖ്യമന്ത്രി; ഒരു കൊല്ലംകൂടി സഹിച്ചാല്‍ മതി, ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് ഒരുരൂപ പോലും കൊടുക്കില്ലെന്ന് മുരളീധരന്‍

രാജ്യത്ത് സഹായ ധനം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി
പിണറായി കേരളം കണ്ട ഏറ്റവും വലിയ ധിക്കാരിയായ മുഖ്യമന്ത്രി; ഒരു കൊല്ലംകൂടി സഹിച്ചാല്‍ മതി, ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് ഒരുരൂപ പോലും കൊടുക്കില്ലെന്ന് മുരളീധരന്‍

കോഴിക്കോട്: കേരളം കണ്ട ഏറ്റലും വലിയ ധിക്കാരിയായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് കെ  മുരളീധരന്‍ എംപി. ഇനി ഒരു കൊല്ലം കൂടി സഹിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സഹായ ധനം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. കോണ്‍ഗ്രസുകാര്‍ സഹായവുമായി വന്നാല്‍  വാങ്ങേണ്ടെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിഥി തൊഴിലാളികള്‍ക്കുള്ള യാത്രാക്കൂലി നല്‍കിയപ്പോള്‍ കലക്ടര്‍മാര്‍ നിരസരിച്ചതെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് ഒരു രൂപ പോലും കൊടുക്കില്ല. കോണ്‍ഗ്രസുകാരെ കൊന്നവരെ രക്ഷപ്പെടുത്താന്‍ നിയോഗിക്കുന്ന വക്കീലന്‍മാര്‍ക്ക് കൊടുക്കാനാണ് ഈ പണം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയേക്കള്‍ മുകളിലാണ് കലക്ടര്‍ എന്ന രീതിയിലാണ് ചില ജില്ലാ കലക്ടര്‍മാരുടെ നിലപാട്. തിരുവനന്തപുരം ജില്ലാ കലക്ടര്‍ കാണാന്‍ പോലും സമ്മതിക്കാത്താത് ഇതിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ പരിഹസിക്കാനും കുറ്റപ്പെടുത്താനുമുള്ള വേദിയായി പിണറായി വിജയന്‍ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തെ മാറ്റുകയാണ്. അതില്‍ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞ് വരുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com