ലഹരിക്ക് ഇനി ചെലവേറും ?; മദ്യത്തിന് കോവിഡ് സെസ് ചുമത്തുന്നത് സർക്കാർ പരി​ഗണിക്കുന്നു

മദ്യവിൽപ്പനശാലകൾ തുറക്കുന്നതോടെ അധികനികുതിയിൽ തീരുമാനമുണ്ടായേക്കും
ലഹരിക്ക് ഇനി ചെലവേറും ?; മദ്യത്തിന് കോവിഡ് സെസ് ചുമത്തുന്നത് സർക്കാർ പരി​ഗണിക്കുന്നു

തിരുവനന്തപുരം: കോവിഡിനെത്തുടർന്ന് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യത്തിന് നികുതി കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുന്നു. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ  മദ്യത്തിൽനിന്ന് നികുതിയായോ സെസ് ആയോ കൂടുതൽ വരുമാനം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

മദ്യവിൽപ്പനശാലകൾ തുറക്കുന്നതോടെ അധികനികുതിയിൽ തീരുമാനമുണ്ടായേക്കും. കേരളത്തിൽ മദ്യത്തിന് ഇപ്പോൾ പലതട്ടുകളായി 100 മുതൽ 210 ശതമാനംവരെ നികുതിയുണ്ട്. ഇത് അങ്ങേയറ്റമാണെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്. അതിനാൽ സെസ് ചുമത്താനാണ് കൂടുതൽ സാധ്യത.

മറ്റുവരുമാനങ്ങൾ കുത്തനെ കുറഞ്ഞതിനാൽ ഡൽഹി സർക്കാർ മദ്യത്തിന്റെ ചില്ലറവിലയിൽ 70 ശതമാനം ‘കോവിഡ് പ്രത്യേക ഫീ’ ചുമത്തിയിരുന്നു. ആന്ധ്രാപ്രദേശ് 50-70 ശതമാനവും രാജസ്ഥാൻ പത്തുശതമാനവും നികുതി കൂട്ടി. കേരളത്തിൽ 2018-ലെ പ്രളയത്തിനുശേഷം ഏതാനും മാസം മദ്യത്തിന് പ്രത്യേക സെസ് ചുമത്തി ഏകദേശം 300 കോടിരൂപ സംസ്ഥാനം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com