സംസ്ഥാനത്ത് ചികിത്സയിലുള്ളത് 25പേര്‍ മാത്രം;കണ്ണൂര്‍ ഒഴികെ ബാക്കി ജില്ലകളില്‍ പത്തില്‍ താഴെ

കണ്ണൂരില്‍ മാത്രമാണ് പത്തിന് മുകളില്‍ ആളുകള്‍ ചികിത്സയിലുള്ളത്, 15പേര്‍.
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി കോവിഡ് 19ന് ചികിത്സയിലുള്ളത് 25പേര്‍ മാത്രം. കണ്ണൂരില്‍ മാത്രമാണ് പത്തിന് മുകളില്‍ ആളുകള്‍ ചികിത്സയിലുള്ളത്, 15പേര്‍. ജില്ലയില്‍ 491പേര്‍ നിരീക്ഷണത്തിലുള്ളത്. കോവിഡ് വ്യാപനം ദ്രുതഗതിയില്‍ നടന്ന കാസര്‍കോട് ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇവിടെ 976പേര്‍ നിരീക്ഷണത്തിലാണ്. 

കൊല്ലത്ത് മൂന്നുപേര്‍ ചികിത്സയിലാണ്, 1392 നിരീക്ഷണത്തിലും. ഇടുക്കിയില്‍ ഒരാള്‍ ചികിത്സയില്‍ 1095പേര്‍ നിരീക്ഷണത്തിലും. 

പാലക്കാടും ഒരാള്‍ മാത്രമാണ് ചികിത്സയിലുള്ളത്. 2923പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. വയനാട് നാലുപേര്‍ ചികിത്സയിലുണ്ട്. 931പേരാണ് നിരീക്ഷണത്തിലുള്ളത്. 

തിരുവന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ കോവിഡ് മുക്തമായി. 
സംസ്ഥാനത്ത് ഇന്ന് പുതുതായി ഹോട്ട്‌സപോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല, അതേസമയം 56 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 

എറണാകുളം ജില്ലയില്‍ ഒരു ഹോട്ട്‌സ്‌പോട്ടാണുള്ളത്. എടക്കാട്ടുവയലിലെ പതിനാലം വാര്‍ഡാണ് നിലവില്‍ പട്ടികയിലുള്ളത്. ഇടുക്കി ജില്ലയിലെ ഏലപ്പാറയിലെ 11,12,13 വാര്‍ഡുകള്‍, ശാന്തന്‍പാറയിലെ എട്ടാം വാര്‍ഡ്, വണ്ടന്‍മേട് 12,14 എന്നിവ ഹോട്ട്‌സപോട്ടായി തുടരും. 

കണ്ണൂരിലെ കതിരൂര്‍, കൂത്തുപറമ്പ, കോട്ടയം മലബാര്‍, കുന്നോത്തുപറമ്പ, മൊകേരി, പാനൂര്‍, പാപ്പിനിശ്ശേരി, പാട്യം, പെരളശ്ശേരി എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com