പുറപ്പെടുമ്പോള്‍ പരിശോധന ഇല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റൈന്‍ 14 ദിവസം; താമസം സ്വന്തം ജില്ലകളില്‍

തിരുവനന്തപുരം: പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികള്‍ കേരളത്തിലെത്തുമ്പോള്‍ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനില്‍ കഴിയണം. നേരത്തെയുള്ള ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിയാണ് നോര്‍ക്ക പുതിയ ഉത്തരവിറക്കിയത്.

പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.  

സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ജില്ലാ ഭരണകൂടമാണ് ഇവര്‍ക്കുള്ള താമസം ഒരുക്കുന്നത്. ഇവര്‍ക്ക് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള ഗതാഗതസൗകര്യം വിമാനത്താവള ജില്ലകളിലെ കലക്ടര്‍മാര്‍ ഒരുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com