റീബില്‍ഡ് കേരള മേധാവി സ്ഥാനത്തു നിന്നും ഡോ. വേണു തെറിച്ചു ; രാജേഷ് കുമാര്‍ സിങ് പുതിയ സിഇഒ

വേണുവിന് പകരം ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങിനെയാണ് റീ ബില്‍ഡ് കേരള സിഇഒ ആയി സര്‍ക്കാര്‍ നിയമിച്ചത്
റീബില്‍ഡ് കേരള മേധാവി സ്ഥാനത്തു നിന്നും ഡോ. വേണു തെറിച്ചു ; രാജേഷ് കുമാര്‍ സിങ് പുതിയ സിഇഒ

തിരുവനന്തപുരം :  റീ ബില്‍ഡ് കേരള ഇനിയേഷ്യറ്റീവിന്റെ സിഇഒ സ്ഥാനത്തു നിന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണുവിനെ മാറ്റി. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണത്തിനുള്ള റീ ബില്‍ഡ് കേരള പദ്ധതിയുടെ തുടക്കം മുതല്‍ സിഇഒ ആയിരുന്നു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. വേണു. ഉദ്യോഗസ്ഥ സ്ഥലംമാറ്റം അടക്കമുള്ള വിഷയങ്ങളില്‍ ചീഫ് സെക്രട്ടറിയുമായി ഇടഞ്ഞതാണ് സ്ഥാനമാറ്റത്തിന് പിന്നിലെന്നാണ് സൂചന.

വേണുവിന് പകരം ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങിനെയാണ് റീ ബില്‍ഡ് കേരള സിഇഒ ആയി സര്‍ക്കാര്‍ നിയമിച്ചത്. 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജേഷ് കുമാര്‍ സിങ്. അദ്ദേഹത്തിന് പദ്ധതിയുടെ പൂര്‍ണചുമതല നല്‍കിയിട്ടുണ്ട്. അതേസമയം റീ ബില്‍ഡ് കേരള സമിതിയില്‍ വേണുവിനെ അംഗമായി നിലനിര്‍ത്തിയിട്ടുണ്ട്.

നേരത്തെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നും വി ആര്‍ പ്രേംകുമാറിനെ മാറ്റാനുള്ള തീരുമാനത്തിനെതിരെ ഡോ. വേണു രംഗത്തു വന്നിരുന്നു. ഈ വിഷയത്തെച്ചൊല്ലി വേണു അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. 1780 കോടി രൂപ റീ ബില്‍ഡ് കേരള പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്ക് വായ്പ അനുവദിച്ചിരുന്നു. 800 കോടിയുടെ പദ്ധതിക്ക് ഡോ. വേണുവിന്റെ നേതൃത്വത്തിലുള്ള സമിതി ഭരണാനുമതി നല്‍കിയെങ്കിലും തുടങ്ങാനായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com