ഷീ ടാക്സി ഇന്നു മുതൽ നിരത്തുകളിൽ ; സേവനത്തിനായി ബന്ധപ്പെടാവുന്ന നമ്പറുകൾ ഇവ...

വനിതാ ശിശുവികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഷീ ടാക്‌സി സേവനം ഇന്നുമുതൽ കേരളത്തിലുടനീളം ലഭ്യമാകും
ഷീ ടാക്സി ഇന്നു മുതൽ നിരത്തുകളിൽ ; സേവനത്തിനായി ബന്ധപ്പെടാവുന്ന നമ്പറുകൾ ഇവ...

തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഷീ ടാക്‌സി സേവനം ഇന്നുമുതൽ കേരളത്തിലുടനീളം ലഭ്യമാകും. ജെൻഡർ പാർക്ക്, ഷീ ടാക്‌സി ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് ഫെഡറേഷൻ, ഗ്ലോബൽ ട്രാക്ക് ടെക്‌നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

വനിതകളെ സംരംഭകരാക്കിമാറ്റി നല്ലൊരു വരുമാനം നേടി കൊടുക്കുന്നതിനോടൊപ്പം യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയും ഷീ ടാക്‌സി ഉറപ്പു നല്‍കുന്നു. ജി.പി.എസ്. ട്രാക്കിംഗ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയിലൂടെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും 24 മണിക്കൂറും പൂര്‍ണ സുരക്ഷ ഒരുക്കുന്ന ഈ സേവനം ലിംഗ വിവേചനം കൂടാതെ എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

സേവനത്തിനായി 7306701400, 7306701200 എന്നീ കോൾസെന്റർ നമ്പറുകളിൽ ബന്ധപ്പെടാം. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് http://www.myshetaxi.in/’myshetaxi.in എന്ന വെബ്‌സൈറ്റിലോ shetaxi driver എന്ന ആപ്പിലോ രജിസ്റ്റർ ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com