റെഡ് സോണില്‍ നിന്നെത്തിയത് 19,000പേര്‍; ഇതുവരെ നല്‍കിയത് 89,950 പാസുകള്‍

സംസ്ഥാനത്ത് ഇതുവരെ 33,000ല്‍ അധികം പേര്‍ റോഡ് മാര്‍ഗം തിരിച്ചെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
റെഡ് സോണില്‍ നിന്നെത്തിയത് 19,000പേര്‍; ഇതുവരെ നല്‍കിയത് 89,950 പാസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 33,000ല്‍ അധികം പേര്‍ റോഡ് മാര്‍ഗം തിരിച്ചെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 19,000പേര്‍ റെഡ് സോണില്‍ നിന്നു എത്തിയവരാണ്. 1,33,000പേര്‍ പാസിനായി അപേക്ഷിച്ചു. അതില്‍ 72,800പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നെത്തിയവരാണ്.

89,950 പാസുകളാണ് ഇതുവരെ നല്‍കിയത്. അതില്‍ 45,157പേര്‍ റെഡ് സോണ്‍ ജില്ലകളില്‍ നിന്നാണ്. സ്‌പെഷല്‍ ട്രെയിനില്‍ എത്തുന്നവരെ സുരക്ഷാ പരിശോധനയുടെ ചുമതല ഡിഐജി എ അക്ബറിനാണ്. എല്ലാ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചുട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com