ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മലയാളി വനിതാ ഡോക്ടർ മരിച്ചു 

പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്
ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മലയാളി വനിതാ ഡോക്ടർ മരിച്ചു 

ലണ്ടൻ: കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മലയാളിയായ വനിതാ ഡോക്ടർ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. 

സ്കോട്ട്ലൻഡിലെ ഡർഹമിനു സമീപം ബിഷപ്പ് ഓക്ക്‍ലാൻഡിലെ സ്റ്റേഷൻ ബി മെഡിക്കൽ സെന്‍ററിൽ ജനറൽ പ്രാക്ടീഷണറായിരുന്നു പൂർണിമ. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു.

സന്ദർലാൻഡ് റോയൽ ഹോസ്‌പിറ്റൽ സീനിയർ സർജൻ ഡോ. ബാലാപുരിയാണ് ഭർത്താവ്. ഏകമകൻ വരുൺ. 

ഇതോടെ ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 13 ആയി. കൊവിഡ് ബാധിച്ച് ബ്രിട്ടനിൽ മരിക്കുന്ന പത്താമത്തെ ജിപി സെന്റർ ഡോക്ടറാണ് പൂർണിമ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com