ഹോട്ട്‌സ്‌പോട്ടില്‍ ഇഫ്താര്‍ വിരുന്ന്; വയനാട്ടില്‍ 20 പേര്‍ക്കെതിരെ കേസെടുത്തു

കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായ വയനാട് നെന്മേനി പഞ്ചായത്തില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു
ഹോട്ട്‌സ്‌പോട്ടില്‍ ഇഫ്താര്‍ വിരുന്ന്; വയനാട്ടില്‍ 20 പേര്‍ക്കെതിരെ കേസെടുത്തു


കല്‍പ്പറ്റ: കോവിഡ് 19 ഹോട്ട്‌സ്‌പോട്ടായ വയനാട് നെന്മേനി പഞ്ചായത്തില്‍ വിലക്ക് ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം നെന്മേനി പഞ്ചായത്തിലെ അമ്മായിപാലത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച 20 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഇരുപതോളം പേര്‍ കൂട്ടം ചേര്‍ന്ന് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. പകര്‍ച്ചവ്യാധി നിയമം അടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

നിലവില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ നിര്‍ദേശം. വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ കൂട്ടം ചേര്‍ന്നുള്ള കളികളും ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. കുട്ടികള്‍ കൂട്ടം ചേര്‍ന്ന് കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com