കേരളത്തില്‍നിന്നു മടങ്ങിയെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ഊഷ്മള സ്വീകരണം, തിരിച്ചെത്തിയത് 215 പേര്‍

കേരളത്തില്‍നിന്നു മടങ്ങിയെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദിയില്‍ ഊഷ്മള സ്വീകരണം, തിരിച്ചെത്തിയത് 215 പേര്‍
സൗദിയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്ത ചിത്രം
സൗദിയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്ത ചിത്രം

റിയാദ്: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ വൈകീട്ട് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തിരിച്ച 215 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തബൂക്ക് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. പൂച്ചെണ്ടുകളും പ്രത്യേക സമ്മാനകിറ്റുകളും നല്‍കിയാണ് എയര്‍പോര്‍ട്ട്, ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരെ സ്വീകരിച്ചത്.

ആരോഗ്യപ്രവര്‍ത്തകരുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനമാണിത്. സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ സേവനം ചെയ്യുന്ന, വിദേശങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും തിരിച്ചെത്തിക്കണമെന്ന രാജാവിന്റെ നിര്‍ദേശപ്രകാരമാണിത്. വിമാനത്താവളത്തില്‍നിന്നു ഇവരെ പ്രത്യേക ബസുകളില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാണ് എത്രയും പെട്ടെന്ന് ഇവരെ മടക്കിക്കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് സംഘത്തിലുള്ളത്. റിയാദ് വിമാനത്താവളത്തിലാണ് ഇറങ്ങുകയെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് കോവിഡ് രോഗികള്‍ കുറഞ്ഞ തബൂക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് സംഘത്തിലുള്ളത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com