തമിഴ്‌നാട്ടില്‍ നിന്നും ബൈക്കില്‍ ഊടുവഴികളിലൂടെ കേരളത്തിലെത്തി; രണ്ടുപേരെ ആശുപത്രിയിലാക്കി

കോവിഡ് രോഗി എത്തിയതിനെത്തുടര്‍ന്ന് പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട് : തമിഴ്‌നാട്ടില്‍ നിന്നും ഊടുവഴികളിലൂടെ രണ്ടുപേര്‍ കേരളത്തിലെത്തി. തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്നും ബൈക്കിലാണ് ഇവര്‍ ഒറ്റപ്പാലത്തെത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഇടപെട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതിനിടെ വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്‍ കോട്ടയത്തും എത്തിയതായി തെളിഞ്ഞു. ഇതേത്തുടര്‍ന്ന് വയലയിലെ രണ്ടു ബന്ധുക്കളെ ഹോം ക്വാറന്റീനിലാക്കി. ഇതില്‍ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി ബന്ധമുള്ള 17 പേരും നിരീക്ഷണത്തിലാണ്.

കോവിഡ് രോഗി എത്തിയതിനെത്തുടര്‍ന്ന് പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു. ഇവിടുത്തെ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിരീക്ഷണത്തിലാക്കി. അന്ന് ആശുപത്രിയിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റും നിരീക്ഷണത്തില്‍ പോകണം. രോഗി എത്തിയസമയത്ത് ആശുപത്രിയില്‍ എത്തിയിട്ടുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com