ജ്യേഷ്ഠനെ എത്തിക്കാൻ അനുജനെ ലഹരിക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്; അറസ്റ്റ്

ജ്യേഷ്ഠനെ എത്തിക്കാൻ അനുജനെ ലഹരിക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്; അറസ്റ്റ്
ജ്യേഷ്ഠനെ എത്തിക്കാൻ അനുജനെ ലഹരിക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്; അറസ്റ്റ്

തൊടുപുഴ: ഇടുക്കി വണ്ടമറ്റത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. വണ്ടമറ്റം സ്വദേശി അരുണിനെയാണ് ഒരു സംഘം യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. ഒളിവിലുള്ള സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- അരുണിന്‍റെ ജ്യേഷ്ഠൻ അർജുനെ ഒരു സംഘം യുവാക്കൾ കളിയാക്കി. ഇവരെ അർജുൻ വീട്ടിൽ കയറി ചീത്ത വിളിച്ചു. ഇവർ വാക്കത്തിയുമായി പുറത്തിറങ്ങിയോടെ അർജുനും സംഘവും ഓടി രക്ഷപ്പെട്ടു. 

പിന്നാലെ ഇവർ അർജുന്‍റെ വീട് ആക്രമിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്‍റെ ചില്ല് തകർത്തു. വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താതിനെ തുടർന്ന് അർജുനെ വരുത്താൻ അനുജൻ അരുണിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിതാവിന്‍റെ പരാതിയിൽ വാഹന പരിശോധനയിലാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തെ പൊലീസ് പിടികൂടിയത്. രണ്ട് പേരൊഴികെ സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. 

പ്രദേശത്ത് കഞ്ചാവ് വിൽപ്പന സംഘം സജീവമാണ്. ഇവർ തമ്മിലുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. അർജുൻ ഉൾപ്പെടെയുള്ള പത്തോളം യുവാക്കൾ കഞ്ചാവ് ഉപയോഗവും വിൽപ്പനയുമായി പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പൊലീസിന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. ഒളിവിലുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com