കോഴിക്കോട് സ്വകാര്യ ബസ്സുകൾക്ക് നേരെ അക്രമം ; രണ്ട് ബസ്സുകൾ അടിച്ച് തകർത്തു

കോഴിക്കോട് എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലുകളാണ് അജ്ഞാതർ തകർത്തത്
കോഴിക്കോട് സ്വകാര്യ ബസ്സുകൾക്ക് നേരെ അക്രമം ; രണ്ട് ബസ്സുകൾ അടിച്ച് തകർത്തു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സുകൾ അടിച്ച് തകർത്തു. ഇന്നലെ സർവീസ് നടത്തിയ കൊളക്കാടൻ ബസ്സുകളാണ് തകർത്തത്. ഇന്നലെ രാത്രിയിലാണ് ബസ്സുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. രണ്ട് ബസ്സുകളാണ് അടിച്ച് തകർത്തത്.

കോഴിക്കോട് എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലുകളാണ് അജ്ഞാതർ തകർത്തത്. ഇന്നലെ ഇവരുടെ ആറ് ബസുകൾ സർവീസ് നടത്തിയിരുന്നു.

സർക്കാർ നിർദ്ദേശിച്ചിട്ടും മറ്റു ബസ്സുടമകൾ സർവ്വീസ് നടത്താതിരുന്നപ്പോൾ കൊളക്കാടൻ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ രണ്ടു ബസ്സുകൾ മുക്കം - കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തിയിരുന്നു.ഇതിൻ്റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com