പ്രവാസി മലയാളി സൗദിയില്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

ഉനൈസയിലെ ഫാക്രിയ എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്
പ്രവാസി മലയാളി സൗദിയില്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഖസിം പ്രവിശ്യയിലെ ഉനൈസയില്‍ മലപ്പുറം പാലപ്പെട്ടി കുന്നത്തുവളപ്പില്‍ മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകന്‍ ഇക്ബാല്‍ കോര്‍മത്ത് (38) ആണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഉനൈസയിലെ ഫാക്രിയ എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഇവിടെ തുര്‍ക്കിഷ് ഹോട്ടലില്‍ പാചകക്കാരനായിരുന്നു. 

കര്‍ഫ്യൂവിനെ തുടര്‍ന്ന് രണ്ടു മാസമായി ഹോട്ടല്‍ അടച്ചിരിക്കുകയാണ്. ജോലിയില്ലാതെ താമസസ്ഥലത്ത് കഴിയുകയായിരുന്നു. രാവിലെ ഛര്‍ദ്ദി ഉണ്ടാവുകയും വൈകിട്ടോടെ കൂടുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതായും സുഹൃത്തുക്കള്‍ പറയുന്നു. 12 വര്‍ഷമായി പ്രവാസിയാണ്. ആറുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. 
 മൃതദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com