ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 97 സര്‍വീസുകള്‍; സൗദിയില്‍ നിന്ന് മാത്രം ഇന്‍ഡിഗോയുടെ 36 വിമാനങ്ങള്‍

കുവൈത്ത്, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 97 സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 97 സര്‍വീസുകള്‍; സൗദിയില്‍ നിന്ന് മാത്രം ഇന്‍ഡിഗോയുടെ 36 വിമാനങ്ങള്‍


ന്യൂഡല്‍ഹി: കുവൈത്ത്, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 97 സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇതില്‍ സൗദിയില്‍ നിന്ന് 36 സര്‍വീസുകള്‍ നടത്തും. കുവൈത്ത് സിറ്റിയില്‍ നിന്ന് 23 സര്‍വീസുകള്‍ നടത്തും. ഒമാനില്‍ നിന്ന് 10, ഖത്തറില്‍ നിന്ന് 28 സര്‍വീസുകളും നടത്തും. 

സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 189 സര്‍വീസുകളില്‍ പകുതിയും തങ്ങള്‍ക്കാണ് ലഭിച്ചതെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ചാണ് സര്‍വീസ് നടത്തുക. എന്നാല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഷെഡ്യൂള്‍ ആയിട്ടില്ല. നിലവില്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com