നാട്ടിലേക്ക് മടങ്ങാന്‍ മലയാളികള്‍ കൂട്ടത്തോടെ എത്തി; അവസാനനിമിഷം മുംബൈയില്‍ നിന്നുള്ള ശ്രമിക് ട്രെയിന്‍ റദ്ദാക്കി

മുംബൈയില്‍ നിന്ന് ഇന്നു വൈകിട്ട് ആറിനു പുറപ്പെടാനിരുന്ന താനെഎറണാകുളം ശ്രമിക് സ്‌പെഷല്‍ ട്രെയിന്‍ കേരള സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കി
നാട്ടിലേക്ക് മടങ്ങാന്‍ മലയാളികള്‍ കൂട്ടത്തോടെ എത്തി; അവസാനനിമിഷം മുംബൈയില്‍ നിന്നുള്ള ശ്രമിക് ട്രെയിന്‍ റദ്ദാക്കി


മുംബൈ: മുംബൈയില്‍ നിന്ന് ഇന്നു വൈകിട്ട് ആറിനു പുറപ്പെടാനിരുന്ന താനെ-എറണാകുളം ശ്രമിക് സ്‌പെഷല്‍ ട്രെയിന്‍ കേരള സര്‍ക്കാരിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കി. കേരളത്തില്‍ നിന്നു വിവിധ ആവശ്യങ്ങള്‍ക്കെത്തി മുംബൈയില്‍ കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍, ജോലി രാജിവച്ചു മടങ്ങുന്ന നഴ്‌സുമാര്‍, വിദ്യാര്‍ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിവയരടക്കം 1603 പേരുടെ പട്ടികയാണ് സ്‌പെഷല്‍ ട്രെയിനിനായി ശ്രമം നടത്തിയ മലയാളികളുടെ സംഘം താനെ ജില്ലാ കലക്ടര്‍ക്കു കൈമാറിയിരുന്നത്.

താനെ കലക്ട്രേറ്റിലെ നോഡല്‍ ഓഫിസര്‍ കേരള സര്‍ക്കാരിനു വിവരങ്ങള്‍ കൈമാറിയശേഷം ശനിയാഴ്ച രാത്രിയാണ് മുംബൈ ആസ്ഥാനമായ മധ്യ റെയില്‍വേ ട്രെയിന്‍ അനുവദിച്ചത്. ഒട്ടേറെ മലയാളികള്‍ ഉച്ചയോടെ താനെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരിക്കെയാണ് റദ്ദാക്കിയ വാര്‍ത്ത അറിയുന്നത്.

വെള്ളിയാഴ്ച മുംബൈയില്‍ നിന്നു പുറപ്പെട്ട ആദ്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പും കേരള സര്‍ക്കാര്‍ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നതായി മധ്യറെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകം മുന്‍കൈ എടുത്താണ് ആ ട്രെയിനിനായി പേരുവിവരങ്ങള്‍ സമാഹരിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനു കൈമാറിയിരുന്നത്. എന്നാല്‍, ഇന്നു താനെയില്‍ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിനായി ഏകോപനം നടത്തിയത് ഒരു കൂട്ടം മുംബൈ മലയാളികളാണ്. ഈ ട്രെയിനിനു കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകം നേതാക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com