'അവനെ വീട്ടില്‍ കയറ്റരുത്' ; പൊട്ടിത്തെറിച്ച് ഉത്രയുടെ അമ്മ, പൊട്ടിക്കരഞ്ഞ് സൂരജ് ; തെളിവെടുപ്പിനിടെ വികാരനിര്‍ഭര രംഗങ്ങള്‍

അപ്രതീക്ഷിതമായി പൊലീസ് സംഘത്തിനൊപ്പം സൂരജിനെ കണ്ടതോടെ ഉത്രയുടെ മാതാപിതാക്കള്‍ കരഞ്ഞും പൊട്ടിത്തെറിച്ചും ബഹളം വെച്ചു
'അവനെ വീട്ടില്‍ കയറ്റരുത്' ; പൊട്ടിത്തെറിച്ച് ഉത്രയുടെ അമ്മ, പൊട്ടിക്കരഞ്ഞ് സൂരജ് ; തെളിവെടുപ്പിനിടെ വികാരനിര്‍ഭര രംഗങ്ങള്‍

കൊല്ലം : യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൂരജിനെയും കൊണ്ട് അപ്രതീക്ഷിതമായാണ് ക്രൈംബ്രാഞ്ച് സംഘം മരിച്ച ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിയത്. ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ രാവിലെ അഞ്ചരയോടെയാണ് സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ചത്.

അപ്രതീക്ഷിതമായി പൊലീസ് സംഘത്തിനൊപ്പം സൂരജിനെ കണ്ടതോടെ ഉത്രയുടെ മാതാപിതാക്കള്‍ കരഞ്ഞും പൊട്ടിത്തെറിച്ചും ബഹളം വെച്ചു. മകളെ കൊന്ന അവനെ വീട്ടില്‍ കയറ്റരുതെന്ന് പറഞ്ഞുകൊണ്ട് ഉത്രയുടെ അമ്മ കരഞ്ഞു. ഉത്രയുടെ അച്ഛനും പ്രതി സൂരജിനെ കണ്ടതോടെ ക്ഷുഭിതനായി.

ഇതോടെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സൂരജ് പൊട്ടിക്കരഞ്ഞു. എനിക്കൊന്നും കേള്‍ക്കേണ്ടെന്നായിരുന്നു ഉത്രയുടെ അച്ഛന്റെ മറുപടി. വീട്ടിലെത്തിയ പൊലീസ് സംഘം സൂരജും ഉത്രയും കിടന്ന മുറി പരിശോധിച്ചു. ഉത്ര കിടന്ന സ്ഥലം സൂരജ് പൊലീസിന് കാട്ടിക്കൊടുത്തു.

തുടര്‍ന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ഉത്രയെ കൊലപ്പെടുത്താന്‍ മൂര്‍ഖന്‍പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ കണ്ടെടുത്തു. സൂരജ് തന്നെയാണ് പ്ലാസ്റ്റിക് ജാര്‍ പൊലീസിന് കാട്ടിക്കൊടുത്തത്. അരമണിക്കൂറിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. പ്രതി സൂരജിനെയും പാമ്പു നല്‍കിയ സഹായി സുരേഷിനെയും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും. ഇവരുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com