ആപ്പ് എവിടെ?; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബെവ് ക്യു എത്തിയില്ല, നിരാശരായി ഉപഭോക്താക്കള്‍; കാത്തിരിപ്പ് നീളുന്നു

സംസ്ഥാനത്ത് മദ്യ വിതരണത്തിനുള്ള ബെവ് ക്യു ആപ്പ് പ്ലേസ്‌റ്റോറില്‍ ഇതുവരെ എത്തിയില്ല
ആപ്പ് എവിടെ?; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബെവ് ക്യു എത്തിയില്ല, നിരാശരായി ഉപഭോക്താക്കള്‍; കാത്തിരിപ്പ് നീളുന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് മദ്യ വിതരണത്തിനുള്ള ബെവ് ക്യു ആപ്പ് പ്ലേസ്‌റ്റോറില്‍ ഇതുവരെ എത്തിയില്ല. ഇതോടെ അക്ഷമരായിരിക്കുകയാണ് ഉപഭോക്താക്കള്‍. ഇന്ന് അഞ്ച് മണി മുതല്‍ ബെവ് ക്യു ആപ്പ് പ്ലേ സ്‌റ്റോറില്‍ ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് ടെക്‌നോളജീസ് അറിയിച്ചിരുന്നത്. ഇപ്പോള്‍ പത്തുമണിയോടെ പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ന് 4,64,000 ടോക്കണ്‍ നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി പ്രത്യാശ പ്രകടിപ്പിക്കുന്നത്. അതേസമയം എസ്എംഎസ് വഴി മദ്യം വാങ്ങുന്നതിനുളള ടോക്കണ്‍ ബുക്ക് ചെയ്യുന്നതിനുളള സംവിധാനം ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായ ശേഷം മാത്രമേ പ്രവര്‍ത്തനക്ഷമമാകുകയുളളൂവെന്നും കമ്പനി വ്യക്തമാക്കി.

ബെവ് ക്യു ആപ്പ് ഇന്ന് അഞ്ച് മണി മുതല്‍ പ്ലേ സ്‌റ്റോറില്‍ ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് ടെക്‌നോളജീസ് അറിയിച്ചിരുന്നത്. ആപ്പിന്റെ പ്രവര്‍ത്തനം തൃപ്തികരമാണോയെന്ന് ഇന്ന് വൈകിട്ട് ആറര മുതല്‍ അറിയാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഏഴ് മണിയായിട്ടും പ്ലേസ്‌റ്റോറില്‍ ആപ്പ് എത്തിയിട്ടില്ല. ഗൂഗിള്‍ റിവ്യൂ തുടരുന്നതിനാല്‍ ആണ് ആപ്പ് വൈകുന്നത്. നാളത്തേക്കുള്ള ബുക്കിംഗ് ഇന്ന് രാത്രി 10 മണി വരെ നടത്താനാകുമെന്നും കമ്പനി അറിയിച്ചു.

ഇതുവരെ 10 ലക്ഷം എസ്എംഎസ് സര്‍വീസ് പ്രൊവൈഡര്‍ക്കു കിട്ടിയിട്ടുണ്ട്. എന്നാല്‍ ആപ്പ് പ്ലേ സ്‌റ്റോറില്‍ വരാത്തതിനാല്‍ എസ്എംഎസ് ബുക്കിംഗ് ആക്റ്റീവ് ആകില്ല. എസ്എംഎസ് വഴി ബുക്ക് ചെയ്തവര്‍ വീണ്ടും ബുക്ക് ചെയ്യേണ്ടി വരുമെന്നും ഫെയര്‍ കോഡ് ടെക്‌നോളജീസ് അറിയിച്ചു. ആപ്പ് പറഞ്ഞ സമയത്ത് എത്താതിരുന്നതോടെ നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് ടെക്‌നോളജീസിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേരാണ് ആപ്പ് എത്താത്തത് എന്താണെന്ന ചോദ്യവുമായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com