ട്രെയിനുകള്‍ എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തില്ല, പുതിയ ക്രമീകരണം ; ജനശതാബ്ദി റദ്ദാക്കാനും ആലോചന

എല്ലായിടത്തും സ്‌റ്റോപ്പ് അനുവദിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം റെയില്‍വേ അംഗീകരിക്കുകയായിരുന്നു
ട്രെയിനുകള്‍ എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തില്ല, പുതിയ ക്രമീകരണം ; ജനശതാബ്ദി റദ്ദാക്കാനും ആലോചന

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന പ്രത്യേക ട്രെയിനുകള്‍ക്ക് നേരത്തെ അനുവദിച്ചിരുന്ന സ്‌റ്റോപ്പുകള്‍ റെയില്‍വേ കുറച്ചു. കോവിഡിന്‍രെ പശ്ചാത്തലത്തിലാണ് തീരുമാനം. ട്രെയിനുകള്‍ക്ക് കേരളത്തില്‍ സാധാരണപോലെ എല്ലായിടത്തും സ്‌റ്റോപ്പ് അനുവദിക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം റെയില്‍വേ അംഗീകരിക്കുകയായിരുന്നു.

നിസാമുദ്ദീന്‍-എറണാകുളം തുരന്തോ നോണ്‍ എ.സി. സ്‌പെഷ്യല്‍ ഒഴികെ മറ്റുനാലു പ്രത്യേക വണ്ടികളുടെയും ഏതാനും സ്‌റ്റോപ്പുകളാണ് ഒഴിവാക്കിയത്. തുരന്തോയ്ക്ക് പുറമെ, ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍, നേത്രാവതി, മംഗള എക്‌സ്പ്രസ് ട്രെയിനുകളാണ് അടുത്ത മാസം മുതല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്നത്.

നേരത്തേ മുംബൈയില്‍നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തിയ ശ്രമിക് എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ കണ്ണൂരില്‍ യാത്രക്കാരെ ഇറക്കിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന്, രജിസ്റ്റര്‍ചെയ്യാതെ യാത്രക്കാര്‍ വന്നിറങ്ങുന്നതും എല്ലായിടങ്ങളിലും സ്‌റ്റോപ്പനുവദിക്കുന്നതും കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന് സര്‍ക്കാര്‍ റെയില്‍വേയെ അറിയിച്ചു. തുടര്‍ന്നാണ് സ്‌പെഷ്യല്‍ വണ്ടികളുടെ സ്‌റ്റോപ്പുകള്‍ ഒഴിവാക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.

നിര്‍ത്തിയ സ്‌റ്റോപ്പുകളിലേക്ക് ഇതിനകം ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക്, തൊട്ടടുത്ത സ്‌റ്റേഷനിലോ അല്ലെങ്കില്‍ അതിനുമുമ്പുള്ള സ്‌റ്റേഷനിലോ ഇറങ്ങാനാവുമോയെന്ന് വ്യക്തമല്ല. ഓരോ സ്‌റ്റേഷനിലും വന്നിറങ്ങുന്നവര്‍ നേരത്തേ പേര് രജിസ്റ്റര്‍ചെയ്യണമെന്ന് നിബന്ധനയുള്ളതിനാല്‍ നിശ്ചിത യാത്രക്കാര്‍ക്കുള്ള തയ്യാറെടുപ്പുകളേ സര്‍ക്കാര്‍ നടത്തുകയുള്ളൂ. അതേസമയം, ഇനി ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ക്ക്, നിര്‍ത്തിയ സ്‌റ്റോപ്പുകളിലേക്ക് ടിക്കറ്റ് നല്‍കില്ല.

ഒഴിവാക്കിയ സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റുകള്‍ റദ്ദാക്കുമെനന്ും സൂചനയുണ്ട്. യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കും. ജനശതാബ്ദി ബുക്കിങ് വളരെ കുറവായതിനാല്‍ സര്‍വീസ് തന്നെ റദ്ദാക്കുന്ന കാര്യവും റെയില്‍വേയുടെ ആലോചനയില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.


പ്രത്യേക വണ്ടികളും ഒഴിവാക്കിയ സ്‌റ്റോപ്പുകളും ഇവയെല്ലാം

1). തിരുവനന്തപുരം സെന്‍ട്രല്‍ലോകമാന്യതിലക് (നേത്രാവതി എക്‌സ്പ്രസ്06346)

വര്‍ക്കല ശിവഗിരി, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, ചേര്‍ത്തല, ആലുവ, ഡിവൈന്‍ നഗര്‍, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, വടകര, തലശ്ശേരി, കണ്ണപുരം, പയ്യന്നൂര്‍, കാഞ്ഞങ്ങാട്.

2). തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (02076)

വര്‍ക്കല ശിവഗിരി, കായംകുളം, ചേര്‍ത്തല, ആലുവ.

3). തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (02082)

കായംകുളം, മാവേലിക്കര, വടകര, തലശ്ശേരി

4). എറണാകുളംനിസാമുദ്ദീന്‍ മംഗളാ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (02617)

ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com