ലോക്ക്ഡൗണ്‍: സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മാര്‍ഗനിര്‍ദേശം, വിശദാംശങ്ങള്‍ ഇങ്ങനെ

ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ ഹാജരാകണം
ലോക്ക്ഡൗണ്‍: സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മാര്‍ഗനിര്‍ദേശം, വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയ്യാറായി. ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ രണ്ട് മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും.

ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ ഹാജരാകണം. മറ്റു ജില്ലകളില്‍ അകപ്പെട്ടു പോയവര്‍ക്കുള്ള യാത്രാ സൗകര്യം കളക്ടര്‍മാര്‍ ഒരുക്കും.

മറ്റു ജില്ലകളില്‍നിന്ന് മടങ്ങിയെത്താന്‍ കഴിയാത്തവര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് മുമ്പില്‍ റിപ്പോര്‍ട്ടുചെയ്യുകയും ആ ജില്ലയില്‍തന്നെ തുടരുകയും വേണം. കോവിഡ് നിര്‍വ്യാപന  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ സേവനം ഉപയോഗപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് ജില്ലാ കളക്ടര്‍മാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com