ഒരു ബുക്കിങ് പോലും ഇല്ലാതെ മദ്യക്കടകള്‍

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബുക്കിങ് പ്രകാരം മദ്യവില്‍പ്പന ആരംഭിച്ചിട്ടും ഒരു ബുക്കിങ് പോലും വരാതെ മദ്യക്കടകള്‍
ഒരു ബുക്കിങ് പോലും ഇല്ലാതെ മദ്യക്കടകള്‍

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബുക്കിങ് പ്രകാരം മദ്യവില്‍പ്പന ആരംഭിച്ചിട്ടും ഒരു ബുക്കിങ് പോലും വരാതെ മദ്യക്കടകള്‍.  ഇടുക്കിയിലെ തൂക്ക്പാലത്ത് ഇതുവരെ ആരും ബുക്ക് ചെയ്തിട്ടില്ല. അതേസമയം മദ്യവില്‍പ്പന സംബന്ധിച്ച് ആശയക്കുഴപ്പം രൂക്ഷമാണ്. അതേതുടര്‍ന്ന് പലയിടത്തും മദ്യവിതരണം ആരംഭിക്കാനായിട്ടില്ല.  ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള ആപ് മദ്യക്കടകളിലും ബാറുകളിലും ലഭിക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം.

പലയിടത്തും മദ്യംവാങ്ങാന്‍ എത്തിയവര്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും ആക്ഷേപം ഉയരുന്നു. ആലപ്പുഴയിലെയും കോട്ടയത്തെയും ബാറുകളില്‍ മദ്യം വാങ്ങാന്‍ വലിയ തോതിലാണ് ആളുകള്‍ എത്തിയത്. കണ്ണൂരിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ബാര്‍ ഹോട്ടലുകളിലേക്കും ടോക്കണ്‍ നല്‍കി. ഇവിടെ മദ്യം വില്‍ക്കാന്‍ അനുമതിയില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു.

ബെവ്‌കോയുടെ വിര്‍ച്വല്‍ ക്യൂ ആപ്പിനെതിരായ പരാതിപ്രളയത്തിനു പിന്നാലെ ബാറുകള്‍ക്കു വെരിഫിക്കേഷനായുള്ള സംവിധാനം സജ്ജമാവാത്തതും ആശയക്കുഴപ്പമുണ്ടാക്കി. രാത്രി പതിനൊന്നോടെ പ്ലേ സ്‌റ്റോറില്‍ എത്തിയ ആപ്പ് രാവിലെ ഹാങ്ങായതോടെ പുതുതായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാതായി. ഡൗണ്‍ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്തവര്‍ക്കാവട്ടെ ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) ലഭിക്കാത്തതിനാല്‍ ബുക്ക് ചെയ്യാനുമായില്ല.

പ്ലേസ്‌റ്റോറില്‍ സേര്‍ച്ച് ചെയ്താല്‍ ഇപ്പോഴും ആപ്പ് ലഭിക്കുന്നില്ല. ഷെയര്‍ ചെയ്യുന്ന ലിങ്ക വഴിയാണ പലരും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്നത്. എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നതിലും പ്രശ്‌നങ്ങളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com