പ്രശ്‌നങ്ങൾ പരിഹരിച്ച് ബെവ് ക്യൂ, അമ്പതിനായിരം പേർ ബുക്കിങ് നടത്തി; നാളെ നാല് ലക്ഷം പേർക്ക് ടോക്കൺ 

നാളത്തേക്ക് അമ്പതിനായിരം പേർ ഇതിനോടകം ആപ്പ് മുഖാന്തരം ബുക്കിങ് നടത്തി ടോക്കൺ നേടി
പ്രശ്‌നങ്ങൾ പരിഹരിച്ച് ബെവ് ക്യൂ, അമ്പതിനായിരം പേർ ബുക്കിങ് നടത്തി; നാളെ നാല് ലക്ഷം പേർക്ക് ടോക്കൺ 

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള മദ്യവിൽപന ഉറപ്പാക്കാൻ  വികസിപ്പിച്ച ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചു. നാളത്തേക്ക് അമ്പതിനായിരം പേർ ഇതിനോടകം ആപ്പ് മുഖാന്തരം ബുക്കിങ് നടത്തി ടോക്കൺ നേടി. നാളെ നാല് ലക്ഷം പേർക്ക് ടോക്കൺ നൽകുമെന്ന്  ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു. 

ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവിൽപ്പന ഉണ്ടാകില്ല. ചൊവ്വാഴ്ച മുതൽ പൂർണതോതിൽ ആപ്പ് സജ്ജമാകുമെന്നും ബിവറേജസ് കോർപ്പറേഷൻ വ്യക്തമാക്കി. ആപ്പിലൂടെ ടോക്കൺ ബുക്ക് ചെയ്യാൻ പോലും കഴിയാതെ വന്നതോടെ വ്യാപകമായ ആക്ഷേപമാണ് ഉയരുന്നത്. സാങ്കേതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആപ്പ് പിൻവലിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ നിർദേശം.

മദ്യവിതരണത്തിന്റെ ആദ്യദിവസം പ്രതീക്ഷിച്ചത്ര വരുമാനം ബവ്‌കോയ്ക്ക് ലഭിച്ചിട്ടില്ല. ബുക്കിങ്ങിനായി എത്തിയവരിൽ മിക്കയാളുകൾക്കും ഇടോക്കൺ ലഭിക്കാത്തതിനാലാണ് കച്ചവടം കുറഞ്ഞത്. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടർന്നാൽ ബവ്‌കോയുടെ വരുമാനത്തിന്റെ സിംഹഭാഗവും നഷ്ടമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com