ഇനി പ്ലേ സ്റ്റോറില്‍ തിരഞ്ഞാല്‍ കിട്ടും, ബെവ് ക്യൂ; ഒന്നുകൂടി ഇന്‍സ്റ്റോള്‍ ചെയ്താല്‍ 'തടസം തീരു'മെന്ന് നിര്‍മാതാക്കള്‍

ഇനി പ്ലേ സ്റ്റോറില്‍ തിരഞ്ഞാല്‍ കിട്ടും, ബെവ് ക്യൂ; ഒന്നുകൂടി ഇന്‍സ്റ്റോള്‍ ചെയ്താല്‍ 'തടസം തീരു'മെന്ന് നിര്‍മാതാക്കള്‍
ഇനി പ്ലേ സ്റ്റോറില്‍ തിരഞ്ഞാല്‍ കിട്ടും, ബെവ് ക്യൂ; ഒന്നുകൂടി ഇന്‍സ്റ്റോള്‍ ചെയ്താല്‍ 'തടസം തീരു'മെന്ന് നിര്‍മാതാക്കള്‍

കൊച്ചി: മദ്യവില്‍പ്പനയ്ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ സജ്ജമാക്കിയ ബെവ് ക്യൂ ആപ്പ് ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരഞ്ഞാല്‍ കിട്ടും. ആപ്പ് സേര്‍ച്ച് പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള ഇന്‍ഡക്‌സിങ് പൂര്‍ത്തിയായി.

ബെവ് ക്യൂ ആപ്പ് രണ്ടു ദിവസം മുമ്പു തന്നെ പ്ലേ സ്റ്റോറില്‍ എത്തിയെങ്കിലുംസേര്‍ച്ച് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ലിങ്ക് വഴിയായിരുന്നു ആളുകള്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തത്. ഇപ്പോള്‍ പ്ലേ സ്‌റ്റോറില്‍ തിരഞ്ഞാല്‍ ആപ്പ് ലഭ്യമാകുന്നുണ്ട്.

ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. ഇന്ന് നാലര ലക്ഷം പേര്‍ക്ക് ആപ്പ് വഴി ടോക്കണുകള്‍ വിതരണം ചെയ്തു. നാളെയും മറ്റന്നാളും മദ്യശാലകള്‍ അവധിയാണ്. അതിനു ശേഷം തുറക്കുമ്പോഴേക്കും ആ്പ്പ് പൂര്‍ണ സജ്ജമാക്കാമെന്ന വിശ്വാസത്തിലാണ് ഫെയര്‍കോഡ് ടെക്‌നോളജീസ്. 

സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും ബുക്ക് ചെയ്യാന്‍  പ്രശ്‌നം കാണിക്കുന്നുണ്ടെങ്കില്‍ നിലവിലെ ആപ്പ് അണ്‍ ഇന്‍സ്റ്റോള്‍ ചെയ്ത് ഒന്നുകൂടി ഡൗണ്‍ ലോഡ് ചെയ്താല്‍ മതിയെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന സമയമത്രയും ഇപ്പോള്‍ ആപ്പ് വഴി മദ്യം ബുക്ക് ചെയ്യാനാവുന്നില്ല. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേര്‍ ബുക്ക് ചെയ്യുന്നതുകൊണ്ടാണിത്. വരുംദിവസങ്ങളില്‍ ഇതു പരിഹരിക്കും. അതതു ദിവസത്തെ ടോക്കണുകള്‍ തീര്‍ന്നാല്‍ പിറ്റേന്നത്തേക്ക് ടോക്കണ്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com