സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ നാളെ മുതല്‍ ; സമയക്രമവും സ്റ്റോപ്പുകളും ഇപ്രകാരം

ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത  കൗണ്ടറുകള്‍വഴിയും ബുക്ക് ചെയ്യാം
സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിനുകള്‍ നാളെ മുതല്‍ ; സമയക്രമവും സ്റ്റോപ്പുകളും ഇപ്രകാരം

തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നതിന് പിന്നാലെ, സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയില്‍വേ പുറത്തുവിട്ടു. ജനശതാബ്ദി ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ നാളെ മുതല്‍ ഓടിത്തുടങ്ങുമെന്ന് നേരത്തെ തന്നെ റെയില്‍വേ അറിയിച്ചിരുന്നു.

ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത  കൗണ്ടറുകള്‍വഴിയും ബുക്ക് ചെയ്യാം. മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്കേ ടിക്കറ്റ് നല്‍കൂ.അതേസമയം, സാമൂഹിക അകലം പാലിക്കുന്നതിനായി ട്രെയിനിലെ മധ്യസീറ്റ് ഒഴിച്ചിടണമെന്ന ആവശ്യം ശക്തമാണ്. സാമൂഹിക അകലം പാലിക്കുന്ന തരത്തിലല്ല ജനശതാബ്ദിയിലെ ബുക്കിംഗ് എന്നതാണ് പല യാത്രക്കാരെയും അലട്ടുന്നത്.

ട്രെയിനുകളുടെ സമയവിവരം.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്ക ട്രെയിന്‍ കോഴിക്കോട്ടുനിന്ന് പകല്‍ 1.45ന് (എല്ലാദിവസവും).

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി  (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്ക ട്രെയിന്‍ കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ).

തിരുവനന്തപുരം- ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ് (06346): തിരുവനന്തപുരത്തുനിന്ന് പകല്‍ 9.30ന് പുറപ്പെടും. മടക്ക ട്രെയിന്‍ ലോക്മാന്യ തിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും).

എറണാകുളം ജങ്ഷന്‍ -നിസാമുദീന്‍ മംഗള എക്‌സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് പുറപ്പെടും. മടക്ക ട്രെയിന്‍  നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും).

എറണാകുളം ജങ്ഷന്‍- നിസാമുദീന്‍ (തുരന്തോ) എക്‌സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. മടക്ക ട്രെയിന്‍ ശനിയാഴ്ചകളില്‍ നിസാമുദീനില്‍നിന്ന്  രാത്രി 9.35ന്.

തിരുവനന്തപുരം സെന്‍ട്രല്‍ - എറണാകുളം ജങ്ഷന്‍ (06302): പ്രതിദിന പ്രത്യേക ട്രെയിന്‍ തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും.

എറണാകുളം ജങ്ഷന്‍- തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിന്‍ പകല്‍ ഒന്നിന് പുറപ്പെടും.

തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്ക ട്രെയിന്‍ പകല്‍ മൂന്നിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടും.


സ്‌റ്റോപ്പ് ക്രമീകരണം

തിരുവനന്തപുരം - ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസിന്റെ  (06345, 06346)  ചെറുവത്തൂരിലെ സ്‌റ്റോപ്പ് ഒഴിവാക്കി. തിരൂര്‍ സ്‌റ്റോപ്പ് നിലനിര്‍ത്തി. എറണാകുളം ജങ്ഷനും ഡല്‍ഹിക്കും (ഹസ്രത്ത് നിസാമുദ്ദീന്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന  മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്‌റ്റോപ്പുകളും ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com