30,000 കലാകാരന്മാർക്ക് കൂടി 1000 രൂപ സഹായം നൽകും; മന്ത്രിസഭാ തീരുമാനം

ഇതുവരെ മറ്റു ധനസഹായങ്ങൾ ലഭിച്ചിട്ടില്ലാത്ത 30000 പേർക്കു 1,000 രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്യുക
30,000 കലാകാരന്മാർക്ക് കൂടി 1000 രൂപ സഹായം നൽകും; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം; കോവിഡ് നിയന്ത്രണങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാർക്ക് ആശ്വാസധനസഹായം നൽകാൻ മന്ത്രിസഭാ തീരുമാനം. ഇതുവരെ മറ്റു ധനസഹായങ്ങൾ ലഭിച്ചിട്ടില്ലാത്ത 30000 പേർക്കു 1,000 രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്യുക. 

സാംസ്‌കാരിക വകുപ്പ് നൽകുന്ന 1500 രൂപയുടെ പെൻഷനും സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള 3000 രൂപയുടെ പെൻഷനും കോവിഡ് മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ  മുൻകൂറായി നൽകിയിരുന്നു. ഒരു പെൻഷനും ലഭിക്കാത്ത 32000 കലാകാരന്മാർക്കും കലാകാരികൾക്കും ഇതിനകം  2000 രൂപ വീതം ധനസഹായം നൽകിയിട്ടുണ്ട്.  6.50 കോടി രൂപ ഇതിനായി ചെലവഴിച്ചു. എന്നാൽ ഒരു ധനസഹായവും ലഭിക്കാത്ത 30000 പേർക്കാണ് 1000 രൂപ വീതം നൽകുക. ഇതിനായി മൂന്ന് കോടി രൂപ ചെലവഴിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com