ശബരിമല തീര്‍ഥാടനം; മണ്ഡല-മകരവിളക്കിന് പ്രവേശനം രണ്ട് പ്രധാന പാതകളിലൂടെ മാത്രം

ശബരിമല തീര്‍ഥാടനം; മണ്ഡല-മകരവിളക്കിന് പ്രവേശനം രണ്ട് പ്രധാന പാതകളിലൂടെ മാത്രം

വ​ട​ശ്ശേ​രി​ക്ക​ര-​പ​മ്പ, എ​രു​മേ​ലി-​പ​മ്പ എ​ന്നീ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ്​ യാ​ത്ര അ​നു​വ​ദി​ക്കു​ക


തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ ര​ണ്ട്​ പ്ര​ധാ​ന പാ​ത​ക​ളി​ലൂ​ടെ മാ​ത്ര​മായിരിക്കും തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്രാ​നു​മ​തി​.​ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ​ട​ശ്ശേ​രി​ക്ക​ര-​പ​മ്പ, എ​രു​മേ​ലി-​പ​മ്പ എ​ന്നീ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ്​ യാ​ത്ര അ​നു​വ​ദി​ക്കു​ക.

വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ചേ​ർ​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ ദേ​വ​സ്വം മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരുക്കങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കിയത്.  24 മ​ണി​ക്കൂ​ർ മു​മ്പ്​ എ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് തീ​ർ​ഥാ​ട​ക​ർ ഹാ​ജ​രാ​ക്ക​ണം. ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. 

തീർഥാടകർ വ​രു​ന്ന വ​ഴി​യി​ലും നി​ല​യ്ക്ക​ലി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക്​ സം​വി​ധാ​ന​മൊ​രു​ക്കും. പൊ​ലീ​സി​ന്റെ ശ​ബ​രി​മ​ല വി​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​രെ മാ​ത്ര​മാവും ദ​ർ​ശ​ന​ത്തി​ന്​ അ​നു​വ​ദി​ക്കുക. ഈ ​വി​വ​ര​ങ്ങ​ൾ തീ​ർ​ഥാ​ട​ക​രെ അ​റി​യി​ക്കു​ന്ന​തി​ന് ഓ​രോ സം​സ്ഥാ​ന​വും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ആ​യി​ര​വും, അ​വ​ധി ദി​ന​ങ്ങ​ളി​ൽ ര​ണ്ടാ​യി​ര​വും മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് ദി​വ​സ​ങ്ങ​ളി​ൽ അ​യ്യാ​യി​ര​വും തീ​ർ​ഥാ​ട​ക​ർ​ക്ക്​ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കും. ഹൈക്കോ​ട​തിയുടെ അ​നു​വാദം ലഭിക്കുകയാണ് എങ്കിൽ കൂ​ടു​ത​ൽ ​പേ​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കും.

പ​ത്തി​നും അ​റു​പ​തി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് ഈ ​സീ​സ​ണി​ൽ ശ​ബ​രി​മ​ല​യി​ൽ അ​നു​മ​തി​യു​ള്ള​ത്. 60നും 65​നും ഇ​ട​യി​ലു​ള്ള​വ​ർ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ക​രു​ത​ണം. പ​മ്പാ ന​ദി​യി​ൽ സ്‌​നാ​നം അ​നു​വ​ദി​ക്കി​ല്ല. പ​ക​രം ഷ​വ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും നി​ല​യ്ക്ക​ലി​ലും വി​രി​​വെ​ക്കാ​ൻ അ​നു​മ​തി​യി​ല്ല. ആ​യു​ഷ്മാ​ൻ ഭാ​ര​ത് കാ​ർ​ഡു​ക​ളു​ള്ള​വ​ർ കൈ​യി​ൽ ക​രു​ത​ണം. പ​തി​ന​ഞ്ചി​ൽ താ​ഴെ തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​മ്പ​യി​ലേ​ക്ക് ക​ട​ത്തി​വി​ടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com