ബിനീഷിന്റെ കുട്ടിയായതുകൊണ്ട് പീഡിപ്പിക്കാമെന്ന് നിയമമുണ്ടോ?; ഇ ഡിയുടെ നടപടികള്‍ ചോദ്യം ചെയ്യാന്‍ കുടുബത്തിന് അവകാശമുണ്ട്: കോടിയേരി ബാലകൃഷ്ണന്‍

മകന്‍ ബിനീഷ് കോടിയേരിക്ക് എതിരായ കേസിന്റെ നിജസ്ഥിതി കോടതി തീരൂമാനിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മകന്‍ ബിനീഷ് കോടിയേരിക്ക് എതിരായ കേസിന്റെ നിജസ്ഥിതി കോടതി തീരൂമാനിക്കട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ ഡിയുടെ തെറ്റായ നടപടികള്‍ ചോദ്യംചെയ്യാന്‍ കുടുംബത്തിന് അവകാശമുണ്ട്. ബാലാവകാശകമ്മിഷന്‍ ഇടപെടലില്‍ തെറ്റില്ല. ബിനീഷിന്റെ കുട്ടിയായതു കൊണ്ട് പീഡിപ്പിക്കാമെന്ന നിയമമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 

ബിനീഷിന് എതിരെ ഉയര്‍ന്നത് വ്യക്തിപരമായ ആരോപണമാണ്. ബിനീഷ് സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്റെ ഭാഗമല്ല. ഒരു പൊതു പ്രവര്‍ത്തകനല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടേ, എത്ര ഉയര്‍ന്ന ശിക്ഷ വേണമെങ്കിലും നല്‍കട്ടേ. പാര്‍ട്ടി എന്ന നിലയില്‍ ആ വിഷയത്തില്‍ ഇടപെട്ടിട്ടില്ല, ഇപ്പോഴും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

വികസന മുന്നേറ്റം എല്‍ഡിഎഫിന് അനുകൂലമാകും എന്നുവന്നപ്പോഴാണ് ഗൂഢനീക്കം നടക്കുകയാണ്. എന്തടിസ്ഥാനത്തിലാണ് സ്മാര്‍ട് സിറ്റിയിലേയും മൊബിലിറ്റിയിലേയും ഇ ഡിയുടെ അന്വേഷണമെന്നും കോടിയേരി ചോദിച്ചു. ഇ ഡി വികസന ഫയലുകള്‍ പിടിച്ചു വാങ്ങുന്നുവെന്നും കോടിയേരി ആരോപിച്ചു. 

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പ്രപാരണം നടത്തും. കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരായും യുഡിഎഫിന്റെ നയങ്ങള്‍ക്കെതിരായുമുള്ള പ്രചാരണമാണ് എല്‍ഡിഎഫ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പ്രാദേശിക തലത്തിലുള്ള എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് 2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടും സീറ്റും നേടി വന്‍വിജയം നേടുമെന്നും അതിന് സഹായകമായ രാഷ്ടീയ സാഹചര്യമാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി സര്‍ക്കാര്‍ ഭരണഘടനാനുസൃതമായിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്നും ആര്‍എസ്എസിന്റെ ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മനുസ്മൃതി നടപ്പാക്കാനാണ് ഭരണകൂടത്തെ ആര്‍എസ്എസ് ഉപയോഗപ്പെടുത്തുന്നത്. 

കോര്‍പറേറ്റ് വത്കരണമാണ് ബിജെപി. ഗവണ്‍മെന്റിന്റെ മുഖമുദ്ര. എല്ലാ മേഖലയിലും കോര്‍പറേറ്റ് വത്കരണമാണ് കേന്ദ്രം നടപ്പാക്കുന്നത്. കാര്‍ഷിക നിയമം കൊണ്ടുവന്നതും തൊഴില്‍ നിയമങ്ങള്‍ മാറ്റിയതും തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതും ഇതിന്റെ ഭാഗമാണ്. നവംബര്‍ 26ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ എല്ലാ വിഭാഗം ആളുകളും അണിചേരുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com