തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് തരംഗത്തിന് സാധ്യത : ചീഫ് സെക്രട്ടറി

ഓരോരുത്തരും സ്വന്തം സുരക്ഷ ഉറപ്പാക്കണം. കൃത്യമായ പ്രതിവിധി വരുന്നതു വരെ മറ്റ് മാര്‍ഗമില്ലെന്നും വിശ്വാസ് മേത്ത പറഞ്ഞു
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് തരംഗത്തിന് സാധ്യത : ചീഫ് സെക്രട്ടറി

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് തരംഗം ഉണ്ടാകാന്‍ സാധ്യതയെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത. ഈ സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഈ വര്‍ഷം സംഘടിപ്പിച്ച ആദ്യ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ ജനുവരി മുതല്‍ കോവിഡിനോടുള്ള പോരാട്ടത്തിലാണ് നാം. ലോകത്തെ ഏറ്റവും മികച്ച കോവിഡ് മുക്തി നിരക്കാണ് കേരളത്തിലേത്. 98 ശതമാനമാണ്. മുരണ നിരക്കും തീരെ കുറവാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 

ജനുവരിയില്‍ രാജ്യത്ത് ആദ്യമായി കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോല്‍ എന്തു ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് പോലും ധാരണയുണ്ടായിരുന്നില്ല. നിപ്പയെ നേരിട്ട അനുഭവം വെച്ച് നാം കോവിഡിനെ നേരിടാന്‍ പ്രോട്ടോക്കോള്‍ രൂപപ്പെടുത്തി. കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. കോവിഡിനൊപ്പം ജീവിച്ചേ പറ്റൂ. ഓരോരുത്തരും സ്വന്തം സുരക്ഷ ഉറപ്പാക്കണം. കൃത്യമായ പ്രതിവിധി വരുന്നതു വരെ മറ്റ് മാര്‍ഗമില്ലെന്നും വിശ്വാസ് മേത്ത പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com