കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനിടെ വണ്ടിയിൽ പൊതികൾ കണ്ട് നാട്ടുകാർ അമ്പരന്നു; യുവാക്കൾ അറസ്റ്റിൽ 

കാറിൽനിന്ന് എട്ടുകിലോയോളം കഞ്ചാവ് കണ്ടെത്തി
കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനിടെ വണ്ടിയിൽ പൊതികൾ കണ്ട് നാട്ടുകാർ അമ്പരന്നു; യുവാക്കൾ അറസ്റ്റിൽ 

പത്തനംതിട്ട: നിയന്ത്രണം വിട്ടുമറിഞ്ഞ കാറിൽനിന്ന് എട്ടുകിലോയോളം കഞ്ചാവ് കണ്ടെത്തി. ചെങ്ങന്നൂർ മുളക്കുഴയിൽ ഉണ്ടായ അപകടത്തിന് പിന്നാലെയാണ് കഞ്ചാവ് പിടികൂടിയത്. അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരാണ് വാഹനത്തിൽ കഞ്ചാവ് പൊതികൾ കണ്ടത്. ഇതേതുടർന്ന് അടൂർ സ്വദേശികളായ  ഷൈജു, ഫൈസൽ, നെ‌ടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. 

ഇന്നു രാവിലെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു യുവാക്കൾ. അപകടത്തെതുടർന്ന് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിൽ പൊതികൾ കണ്ടത്. ആശുപത്രിയിലേക്ക് പോകുന്നതിന് മുമ്പ് യുവാക്കൾ പൊതികൾ എടുക്കാൻ ശ്രമിച്ചതാണ് നാട്ടുകാർക്ക് സംശയമുണ്ടാക്കിയത്.

പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്  പൊതികളിൽ കഞ്ചാവാണെന്ന് കണ്ടെത്തിയത്. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന ഒരാൾ രക്ഷപെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com