കൊല്ലം മുൻ കോർപ്പറേഷൻ കൗൺസിലർ എ എം അൻസാരി വാഹനാപകടത്തിൽ മരിച്ചു 

പുലർച്ചെയാണ് അൻസാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്
കൊല്ലം മുൻ കോർപ്പറേഷൻ കൗൺസിലർ എ എം അൻസാരി വാഹനാപകടത്തിൽ മരിച്ചു 

ആലപ്പുഴ: ഡിസിസി അംഗവും കൊല്ലം മുൻ കോർപ്പറേഷൻ കൗൺസിലറുമായ എ എം അൻസാരി വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളിയ്ക്കു സമീപം പുലർച്ചെയാണ് അൻസാരിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

രണ്ട് പ്രാവശ്യം കൗൺസിലർ ആയിരുന്ന അൻസാരി മുൻ കൊല്ലൂർ വിള പഞ്ചായത്തംഗവും ഐഎൻടിയൂസി നേതാവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com