റോഡിലൂടെ നടന്ന് പോകവെ കാട്ടുപന്നിയുടെ ആക്രമണം; യുവാവ് മരിച്ചു

ജോലി സ്ഥലത്തേക്ക് നടന്ന് പോവുന്നതിന് ഇടയിൽ കാട്ടുപന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു
റോഡിലൂടെ നടന്ന് പോകവെ കാട്ടുപന്നിയുടെ ആക്രമണം; യുവാവ് മരിച്ചു

മഞ്ചേശ്വരം: റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവാവ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചു. ഉപ്പള ബന്തിയോടിന് അടുത്ത് കുബനൂർ ശാന്തിമൂലയിൽ രാജേഷ്(40) ആണ് മരിച്ചത്. ശനിയാഴ് രാവിലെയോടെയാണ് സംഭവം. 

ജോലി സ്ഥലത്തേക്ക് നടന്ന് പോവുന്നതിന് ഇടയിൽ കാട്ടുപന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ കാട്ടുപന്നിയെ ഓടിച്ചു. രാജേഷിനെ മം​ഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പകൽ സമയങ്ങളിൽ പോലും കാട്ടുപന്നികളുടെ ആക്രമണം ഉണ്ടാവുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com