ചോറ്റാനിക്കരയിൽ ഭക്തന്റെ 700 കോടിയുടെ കാണിക്ക; ഉയരുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്ര ന​ഗരി; എല്ലാം ദേവിയുടെ അനു​ഗ്ര​ഹമെന്ന് ഗണശ്രാവൺ

ചോറ്റാനിക്കരയിൽ ഭക്തന്റെ 700 കോടിയുടെ കാണിക്ക; ഉയരുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്ര ന​ഗരി; എല്ലാം ദേവിയുടെ അനു​ഗ്ര​ഹമെന്ന് ഗണശ്രാവൺ
ചോറ്റാനിക്കരയിൽ ഭക്തന്റെ 700 കോടിയുടെ കാണിക്ക; ഉയരുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്ര ന​ഗരി; എല്ലാം ദേവിയുടെ അനു​ഗ്ര​ഹമെന്ന് ഗണശ്രാവൺ

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രം അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കാനുള്ള പദ്ധതിയുമായി ബം​ഗളൂരു ആസ്ഥാനമായ സ്വാമിജി ​ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്ര ന​ഗരിയാണ് ചോറ്റനിക്കരയിൽ ഉയരുക. പദ്ധതിക്കായി 700 കോടി വാ​ഗ്ദാനം ചെയ്തത് സ്വാമിജി ​ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ ​ഗണശ്രാവൺ ആണ്. 

ക്ഷേത്രവും പരിസരവും ശിൽപ്പ ചാതുരിയോടെ പുനർനിർമിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനാണ് ലക്ഷ്യമെന്ന് ​ഗണശ്രാവൺ വ്യക്തമാക്കി. അഞ്ച് വർഷത്തിനുള്ള പ​ദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'എന്റെ ഉപാസനാ ദൈവം ചോറ്റാനിക്കര ദേവിയാണ്. ദേവിയുടെ ശ്രീകോവിൽ സ്വർണം പൊതിയണം. ചോറ്റാനിക്കര തിരുപ്പതിയിലേത് പോലെ ടെമ്പിൾ സിറ്റി ആക്കണം. അതെന്റെ ആ​ഗ്രഹമാണ്. മാനസികമായ തകർച്ചയിൽ നിന്ന് ജീവിത്തിലേക്ക് തിരിച്ചെത്തിയതും എല്ലാ ഐശ്വര്യങ്ങളുടേയും കാരണവും ചോറ്റാനിക്കര അമ്മയുടെ അനു​ഗ്രഹം മാത്രമാണ്'- വൃശ്ചികം ഒന്നായ തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര ദർശനത്തിനെത്തിയ ​ഗണശ്രാവൺ തന്റെ മനസിലെ ആ​ഗ്രഹം വെളിപ്പെടുത്തി. 

പദ്ധതിയുടെ വിശദ രൂപരേഖ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്റെ പരി​ഗണനയിലാണ്. ഈ മാസം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അത് ലഭിച്ചാലുടൻ നിർമാണം ആരംഭിക്കും. പദ്ധതിയുടെ  മുഴുവൻ ചെലവ് സ്വാമിജി ​ഗ്രൂപ്പാണ് വഹിക്കുന്നത്. 

കേരള വാസ്തുകലാ മാതൃകയിലായിരിക്കും ന​ഗരിയുടെ നിർമാണം. ചുമർ ചിത്രങ്ങളടങ്ങിയ നവരാത്രി മണ്ഡപമാണ് മുഖ്യ ആകർഷണം. സൗജന്യ ചികിത്സയ്ക്കായി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, രണ്ട് പാലം, ഡ്രെയ്നേജ്, കരകൗശല വസ്തുക്കൾക്കായി ഇൻഡസ്ട്രിയൽ പാർക്ക്, വാണിജ്യ സമുച്ചയങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്. 

300 കോടി ചെലവിട്ട് ക്ഷേത്രത്തിൽ സ്വർണം പതിക്കും. കിഴക്ക്, പടിഞ്ഞാറ് നടകളിൽ 40 അടി ഉയരത്തിൽ സ്വർണ ​ഗോപുരം, ജല ശുദ്ധീകരണ, ബയോ ​ഗ്യാസ് പ്ലാന്റുകൾ, ഭക്തർക്കായി പ്രത്യേക നടപ്പത തുടങ്ങിയവും നിർമിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com