തെയ്യം കലാകാരൻ ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു 

കേരള സംഗീതനാടക അക്കാദമി അവാർഡും ഫോക്​ലോർ അവാർഡും നേടിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: പ്രശസ്ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു. 73 വയസ്സായിരുന്നു. 1982ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡി​ൽ കേരള കലകളെ പ്രതിനിധാനം ചെയ്​ത്​ തെയ്യം അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനാവുന്നത്. ജന്മനാടായ പള്ളിക്കരക്ക് സമീപത്തെ ബസ് സ്​റ്റോപ്​ ഏഷ്യാഡ് മുക്ക് എന്നാണ് പിന്നീട്​ അറിയപ്പെടുന്നത്. 

പന്ത്രണ്ടാം വയസ്സിൽ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമൻ പതിനേഴാം വയസ് മുതലാണ് തിറകെട്ടി ആടാൻ തുടങ്ങിയത്. തെയ്യങ്ങളുടെ ആടയാഭരണങ്ങൾ നിർമിക്കുന്നതിലും മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലുമെല്ലാം അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. എഐആറിലും, ദൂരദർശനിലും തെയ്യം, തോറ്റംപാട്ട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാർഡും ഫോക്​ലോർ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു.  ഭാര്യ: ജാനു. മക്കൾ: ഗൗരി, ജയ, ബിന്ദു, ബീന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com