പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം നാളെ; ഇതുവരെ ലഭിച്ചത് 82,810 പത്രികകള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബുധനാഴ്ചവരെ ലഭിച്ചത് 82,810 നാമനിര്‍ദേശ പത്രിക
പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം നാളെ; ഇതുവരെ ലഭിച്ചത് 82,810 പത്രികകള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബുധനാഴ്ചവരെ ലഭിച്ചത് 82,810 നാമനിര്‍ദേശ പത്രിക. പഞ്ചായത്തുകളിലേക്ക് 64,767, ബ്ലോക്ക് പഞ്ചായത്തില്‍ 5612, ജില്ലാപഞ്ചായത്തില്‍ 664 എന്നിങ്ങനെയാണ് പത്രികകളുടെ എണ്ണം.

മുനിസിപ്പാലിറ്റികളിലേക്ക് 9865ഉം ആറ് കോര്‍പറേഷനിലേക്ക് 1902 ഉം പത്രിക ലഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. 12 മുതലാണ് പത്രികാസമര്‍പ്പണം ആരംഭിച്ചത്. അവധിദിനങ്ങളിലൊഴികെ ആറ് ദിവസം പത്രികസമര്‍പ്പണത്തിന് ലഭിച്ചു.

പത്രികാ സമര്‍പ്പണം നാളെ അവസാനിക്കും. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com