നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള അവസാന ദിവസം ഇന്ന് ; ഇതുവരെ ലഭിച്ചത് 97,720 പത്രികകൾ

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള തീയതി ഇന്ന് അവസാനിക്കും. ഇന്നലെ വരെ 97,720 നാമനിർദ്ദേശ പത്രികകളാണ് ആകെ കിട്ടിയത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 1086 പത്രികകളുമാണ് ലഭിച്ചത്. 

9,865 നാമനിർദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 2413 നാമനിർദ്ദേശ പത്രികകളും ലഭിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പത്രിക നൽകിയത്. 13, 229 പേർ. ഇടുക്കിയിലാണ് ഏറ്റവും കുറവ് പത്രികകൾ. 2270 എണ്ണം.

ഈ മാസം 12 മുതലായിരുന്നു പത്രിക സമർപ്പണം ആരംഭിച്ചത്. അവധിദിനങ്ങളിലൊഴികെ ആറ് ദിവസം പത്രികസമര്‍പ്പണത്തിന് ലഭിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23-നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com