വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ കൊലപ്പെടിത്തുത്തിയ കേസില്‍ വടക്കേക്കാട് സ്വദേശി നിതീഷിനെയാണ് കോടതി ശിക്ഷിച്ചത്
വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

തൃശൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപയും. എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ കൊലപ്പെടിത്തുത്തിയ കേസില്‍ വടക്കേക്കാട് സ്വദേശി നിതീഷിനെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡി. അജിത്കുമാര്‍ കണ്ടെത്തിയിരുന്നു. 

2019 ഏപ്രില്‍ നാലിന് രാവിലെ 6.45-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാക്കനാടുള്ള ഐ.ടി. കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയത്. പുലര്‍ച്ചെ ബൈക്കില്‍ നീതുവിന്റെ വീടിന്റെ പിന്‍വശത്തെത്തിയ പ്രതി പിന്‍വാതിലിലൂടെ വീട്ടില്‍ കയറി കുളിമുറിയില്‍ കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിച്ചു എന്നാണ് കേസ്.

സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മിഷണറായ സി.ഡി. ശ്രീനിവാസനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. 90 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. 2020 ഓഗസ്റ്റ് 20 മുതല്‍ സാക്ഷിവിസ്താരം ആരംഭിച്ച കേസില്‍ മൂന്നു മാസത്തിനു മുമ്പു തന്നെ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com