എംകെ രാഘവന്‍ എംപിക്കെതിരെ വിജിലന്‍സ് അന്വേഷണം

എംകെ രാഘവന്‍ എംപിക്കെതിരെ വിജിലന്‍സ് അന്വേഷണം

കൈക്കൂലി കേസില്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്

കോഴിക്കോട്:  എംപി എംകെ രാഘവനെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലുമാണ് അന്വേഷണം. കൈക്കൂലി കേസില്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് എംകെ രാഘവനെതിരേ  ആരോപണം ഉയര്‍ന്നത്. ടിവി 9 ചാനല്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തി എംപിയുടെ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവിടുകയായിരുന്നു. ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ചാനല്‍ എംകെ രാഘവനെ സമീപിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി തനിക്ക് അഞ്ച് കോടി രൂപ വേണമെന്ന് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് അന്ന് ചാനല്‍ പുറത്തുവിട്ടത്. ആ തുക ഡല്‍ഹി ഓഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ദൃശ്യത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് പരാതി ലഭിക്കുകയും വിജിലന്‍സ് അന്വേഷണം സംബന്ധിച്ചുള്ള നിയമോപദേശം തേടുകയും ചെയ്തത്.

2014ലെ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ചെലവിട്ടത് 20 കോടി രൂപയാണെന്നും വെളിപ്പെടുത്തിയിരുന്നു.  ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com