തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2020 10:09 PM |
Last Updated: 26th November 2020 10:09 PM | A+A A- |
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംകെ മുകുന്ദനാണ് മരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഭരണസമിതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. കഴിഞ്ഞ മാസമാണ് സിപിഎമ്മില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് സിപിഎമ്മില്‍ എത്തിയത്. നാലുതവണ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പട്ടിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ ബിജെപിക്ക് ആറ് സീറ്റ് നേടാനായത് ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് ഒത്തുകളിച്ചതിനാനാലാണ്. പിന്നീട് ബിജെപിയുമായി ചേര്‍ന്ന് ഭരണംകൈക്കലാക്കാനും നീക്കം നടത്തി പൈതൃക സമരം നടത്തിയതും ബിജെപിയുമായുള്ള അവിശുദ്ധബന്ധമാണെന്നും മുകുന്ദന്‍ ആരോപിച്ചിരുന്നു