സിഎം രവീന്ദ്രന് ബിനാമി ഇടപാട്?; വടകരയിലെ മൂന്ന് കടകളില്‍ ഇഡി റെയ്ഡ്

രണ്ട് ഇലക്ട്രോണിക് കടകളിലും ഒരു വസ്ത്രക്കടയിലുമാണ് റെയ്ഡ് നടന്നത്
സിഎം രവീന്ദ്രന് ബിനാമി ഇടപാട്?; വടകരയിലെ മൂന്ന് കടകളില്‍ ഇഡി റെയ്ഡ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു പരിശോധന. 

പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. രണ്ട് ഇലക്ട്രോണിക് കടകളിലും ഒരു വസ്ത്രക്കടയിലുമാണ് റെയ്ഡ് നടന്നത്. രേഖകള്‍ പരിശോധിച്ച ഇ.ഡി., സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ മൂലധനം എവിടെനിന്നാണ് ലഭിച്ചതെന്ന് ചോദിച്ചറിയുകയും ചെയ്തു.

രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് വിവിധ കോണുകളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇഡിയുടെ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനുമാണ് പരിശോധനയ്ക്ക് എത്തിയത്. ഓര്‍ക്കാട്ടേരി സ്വദേശിയാണ് രവീന്ദ്രന്‍. പ്രദേശത്തെ പല കടകളിലും ഇദ്ദേഹത്തിന് ബിനാമി ഇടപാടുള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. റെയ്ഡ് പൂര്‍ത്തിയാക്കിയ ഇ.ഡി. സംഘം വൈകുന്നേരത്തോടെ മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com