വൈക്കത്തഷ്ടമിക്ക് കൊടിയേറി; ദർശനം 'അപ്നാ ക്യൂ' വഴി, ദിവസേന പരമാവധി 3500പേർ

10വയസ്സിൽ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല
വൈക്കത്തഷ്ടമിക്ക് കൊടിയേറി; ദർശനം 'അപ്നാ ക്യൂ' വഴി, ദിവസേന പരമാവധി 3500പേർ

കോട്ടയം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവം. അപ്നാ ക്യൂ എന്ന മൊബൈൽ ആപ്പിലൂടെ വെർച്ച്വൽ ക്യൂ ബുക്കിങ് മുഖേന കർശന നിയന്ത്രണങ്ങളോടെയാണ് ഭക്തർക്ക് ദർശനം ഒരുക്കുന്നത്. ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. 10വയസ്സിൽ താഴെയും 65 വയസ്സിന് മുകളിലും പ്രായമുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. 

രാവിലെയും വൈകിട്ടുമാണ് ദർശന സമയം ഉൽസവബലി ഉള്ള ദിവസങ്ങളിൽ ഉച്ചക്ക് അര മണിക്കൂറും ദർശനം അനുവദിക്കും. നാലു പേർക്കാണ് ഒരു ബുക്കിംഗിൽ പ്രവേശനത്തിന് അനുമതി. ദിവസേന പരമാവധി 3500പേർക്ക് ദർശനം നടത്താം. ഡിസംബർ ഒൻപതിന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com