ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി ; മധ്യവയസ്കൻ അറസ്റ്റിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു

തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ ആൾ അറസ്റ്റിൽ. അരുവിക്കര മുണ്ടല പുത്തൻവീട്ടിൽ രാജേഷ് ഭവനിൽ ചെല്ലപ്പന്റെ മകൻ രാജേന്ദ്രനാണ് (56) അറസ്റ്റിലായത്.   

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. 

തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം വ്യാപക പരിശോധനകൾ നടത്തിവരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com