കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരനില്‍ നിന്നും 1600 ഗ്രാം സ്വര്‍ണം പിടികൂടി. തിരൂര്‍ സ്വദേശി ഉനൈസാണ് പിടിയിലായത്.
ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാളെത്തിയത്. മറ്റൊരു യാത്രക്കാരനില്‍ നിന്ന് 4.2 ലക്ഷം രൂപയുടെ 87 ഗ്രാം സ്വര്‍ണവും പിടികൂടിയതായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ