എസ് ജയചന്ദ്രന്‍ നായര്‍ക്ക് ഏഷ്യാ പോസ്റ്റ് ന്യൂ ഇന്ത്യ ബുക്‌സ് പുരസ്‌കാരം

50,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം
എസ് ജയചന്ദ്രന്‍ നായര്‍ക്ക് ഏഷ്യാ പോസ്റ്റ് ന്യൂ ഇന്ത്യ ബുക്‌സ് പുരസ്‌കാരം

തിരുവനന്തപുരം: മലയാള പത്രപ്രവര്‍ത്തന സാഹിത്യ രംഗത്തെ  സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയുള്ള  ഏഷ്യാ പോസ്റ്റ് ന്യൂ ഇന്ത്യ ബുക്‌സിന്റെ പ്രഥമ പുരസ്‌കാരം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സമകാലിക മലയാളം വാരിക മുന്‍ പത്രാധിപരുമായ എസ് ജയചന്ദ്രന്‍ നായര്‍ക്ക്. 50,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനും എന്ന നിലയില്‍ എസ് ജയചന്ദ്രന്‍ നായര്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്താതാണെന്ന് ജൂറി വിലയിരുത്തി. ആര്‍കിടെക്റ്റ് ജി ശങ്കര്‍, പത്രപ്രവര്‍ത്തകന്‍ വിവി വേണുഗോപാല്‍, എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com