പെന്‍ഷന്‍ വിതരണം ഈ മാസവും അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തില്‍; ക്രമീകരണം ഇങ്ങനെ

മൂന്നാം ദിനത്തിൽ 4, 5, നാലാം ദിനത്തിൽ 6, 7, അഞ്ചാം ദിനത്തിൽ 8, 9 നമ്പറുകാരും എത്തണം
പെന്‍ഷന്‍ വിതരണം ഈ മാസവും അക്കൗണ്ട് നമ്പര്‍ അടിസ്ഥാനത്തില്‍; ക്രമീകരണം ഇങ്ങനെ


തിരുവനന്തപുരം:  പെൻഷൻ വിതരണത്തിനുള്ള ക്രമീകരണം ഈ മാസവും തുടരും. അക്കൗണ്ട് നമ്പർ അടിസ്ഥാനമാക്കിയാണ് ക്രമീകരണം. പൂജ്യത്തിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉടമകൾ ആദ്യ പ്രവൃത്തി ദിവസമായ വ്യാഴാഴ്ച ഉച്ചയ്ക്കു മുൻപും, ഒന്നിൽ അവസാനിക്കുന്ന നമ്പറുള്ളവർ ഉച്ചയ്ക്കു ശേഷവും പെൻഷൻ വാങ്ങാൻ എത്തണം.

2, 3ൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾ രണ്ടാം പ്രവൃത്തി ദിനത്തിൽ എത്തണം. മൂന്നാം ദിനത്തിൽ 4, 5, നാലാം ദിനത്തിൽ 6, 7, അഞ്ചാം ദിനത്തിൽ 8, 9 നമ്പറുകാരും എത്തണം. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ നമ്പർ ക്രമം പാലിക്കാതെ എത്തിയാലും പെൻഷൻ നൽകണമെന്നു ജീവനക്കാരോടു നിർദേശിച്ചിട്ടുണ്ട്.

ഒരാൾ ഒന്നിലേറെപ്പേരുടെ പെൻഷൻ വാങ്ങുന്നതിനും തടസ്സമില്ല. ശനിയാഴ്ചകളിൽ പെൻഷൻ വിതരണമില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളവും ഇന്നു മുതൽ വിതരണം ചെയ്യും.  ഈ മാസം ശമ്പളത്തിൽ സാലറി കട്ട് ഇല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com