ഇന്ന് മുതല്‍ സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ, അനാവശ്യമായി പുറത്തിറങ്ങരുത്; നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെയാണ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്
ഇന്ന് മുതല്‍ സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ, അനാവശ്യമായി പുറത്തിറങ്ങരുത്; നിയന്ത്രണങ്ങള്‍ ഇങ്ങനെ

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 14 ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെയാണ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

അനാവശ്യമായി പുറത്തിറങ്ങരുത്. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാവില്ല. പൊതു സ്ഥലങ്ങളില്‍ 5 പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. കടകള്‍ക്ക് മുന്‍പിലും 5 പേരില്‍ കൂടുതല്‍ ഉണ്ടാവരുത്. ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് മാത്രമാവും പ്രവേശനം. വിവാഹങ്ങളില്‍ 50 പേരും, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ എന്ന നിയന്ത്രണം ഉണ്ടാവും. 

പിഎസ്‌സി ഉള്‍പ്പെടെയുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. സാമൂഹിക അകലം പാലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാവും മാര്‍ക്കറ്റുകളിലും മറ്റും അനുവദിക്കുക. 

പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും പൊലീസും ശ്രമിക്കും. ഹോട്ടലുകളിലും, മറ്റ് കടകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും 5 പേരില്‍ കൂടുതല്‍ കണ്ടാല്‍ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും. നിരോധനാജ്ഞയെ തുടര്‍ന്ന് മലപ്പുറത്ത് രാത്രി എട്ടിന് കടകളും ഹോട്ടലുകളും അടയ്ക്കണം. ജിംനേഷ്യത്തിനും ടര്‍ഫുകള്‍ക്കും നിയന്ത്രണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com