സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം : രണ്ടുപേര്‍ കസ്റ്റഡിയില്‍ ; മുഖ്യ പ്രതി നന്ദനു വേണ്ടി ലുക്ക്ഔട്ട് നോട്ടീസ്

സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ മുഖ്യപ്രതി നന്ദനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം : രണ്ടുപേര്‍ കസ്റ്റഡിയില്‍ ; മുഖ്യ പ്രതി നന്ദനു വേണ്ടി ലുക്ക്ഔട്ട് നോട്ടീസ്

തൃശൂര്‍ : തൃശൂര്‍ കുന്നംകുളത്ത് പുതുശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് വെട്ടേറ്റുമരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ചിറ്റിലങ്ങാട് സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം ഒരുക്കി നല്‍കിയവരാണ് ഇവരെന്നാണ് സൂചന. 

അതിനിടെ സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ മുഖ്യപ്രതി നന്ദനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. പ്രതികള്‍ക്കായി പാലക്കാട്, മലപ്പുറം തുടങ്ങി സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. നന്ദനു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. 

 പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘം രൂപികരിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫാണ്. കുടുംബാംഗങ്ങളുടെ ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. സ്ഥലത്ത് സംഘര്‍ഷം നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ചിറ്റിലങ്ങാട് സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ മിഥുനുമായി നാട്ടിലെ ഒരു സംഘം യുവാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. 

വേഗത്തില്‍ ബൈക്ക് ഓടിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. കൊലപാതകം നടക്കുന്നതിന് മുമ്പ് പ്രദേശത്തെ ഒരു വെയിറ്റിങ്ങ് ഷെഡ് തകര്‍ക്കാന്‍ ശ്രമം നടന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. നാട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വ്യക്തിവിരോധം മൂലമുണ്ടായ സംഘര്‍ഷമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണം നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com